ന്യൂഡല്‍ഹി: വിവിപാറ്റ് രസീതുകൾ 50 ശതമാനം എണ്ണിയാൽ ഫലം വരാൻ ആറ് ദിവസമെങ്കിലും എടു ക്കുമെന്നും നിലവിലെ രീതിയാണ് ഏറ്റവും അനുയോജ്യമെന്നും തെരെഞ്ഞടുപ്പ് കമീഷൻ സു പ്രീംകോടതിയെ അറിയിച്ചു. എല്ലാ ബൂത്തുകളിലെയും 50 ശതമാനം വിവിപാറ്റ് രസീതുകളും എണ്ണു ക എന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
ഇത് ഫലമറിയുന്നത് വൈകാനിടയാക്കുമെന്നും ഡെപ്യൂട്ടി തെരഞ്ഞടുപ്പ് കമീഷണർ സുദീപ് ജയിന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എല്ലാ ബൂത്തിലെയും 50 ശതമാനം വിവിപാറ്റ് രസീതുകളെങ്കിലും എണ്ണി നോക്കണമെന്ന് ആവശ്യപ്പെട്ട് 21 രാഷ്ടീയ പാർട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഇക്കാര്യത്തിൽ, നിലപാടറിയിക്കാന്‍ സുപ്രീംകോടതി തെരഞ്ഞടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ടീയ പാർട്ടികളുടെ ആവശ്യത്തെ എതിർത്തുകൊണ്ട് 50 പേജ് വരുന്ന സത്യവാങ്മൂലമാണ് വെള്ളിയാഴ്ച കമീഷൻ കോടതിയിൽ സമർപ്പിച്ചത്. വിവിപാറ്റുകള്‍ എണ്ണുന്നതിന് കൃത്യമായ ശതമാനം ക്രമപ്പെടുത്തുന്നതില്‍ ശാസ്ത്രീയമായ യുക്തിയോ സ്റ്റാറ്റിസ്റ്റിക്കൽ അടിസ്ഥാനമോ ഇല്ല.
കേന്ദ്ര സ്ഥിതിവിവര കമീഷെൻറ സമവാക്യപ്രകാരം ആകെയുള്ള 10.35 ലക്ഷം വരുന്ന വിവിപാറ്റ് ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിൽ 479 എണ്ണം മാത്രം പരിശോധനക്ക് വിധേയമാക്കിയാല്‍തന്നെ 99.99 ശതമാനം പിശകില്ലന്ന് ഉറപ്പിക്കാനാവും. കേന്ദ്ര സ്ഥിതിവിവര കമീഷൻ നിർദേശിച്ചതിനെക്കാൾ എട്ടിരട്ടിയിലധികം സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷൻ സമർപ്പിച്ച സത്യവാങ്മൂലം ഏപ്രിൽ ഒന്നിന് സുപ്രീംകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.