റായ്പുര്‍: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ് അറിയിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു മാവോവാദികളാണ് കൊല്ലപ്പെട്ടത്. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ തിങ്കളാഴ്ചയാണ് വെടിവെപ്പുണ്ടായത്.
തെലങ്കാന-ഛത്തീസ്ഗഢ് പൊലീസിന്‍റെയും സി.ആര്‍.പി.എഫിന്‍റെയും സംയുക്ത നടപടിയിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന് തെലങ്കാനയിലെ ഭദ്രാദ്രി കോഠാഗൂഡം ജില്ലാ പൊലീസ് സൂപ്രണ്ട് സുനില്‍ ദത്ത് പറഞ്ഞു. ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ഭദ്രാദ്രി കോഠാഗൂഡം.
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ദക്ഷിണ ബസ്തറില്‍, കിഷ്തരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും സുനില്‍ദത്ത് കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ ആറരക്കും ഏഴിനുമിടയിലാണ് സംഭവം. മാവോവാദികള്‍ സുരക്ഷാസേനയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി സൂചന ലഭിച്ചിരുന്നെന്നും ഇതേത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നെന്നും സുനില്‍ ദത്ത് കൂട്ടിച്ചേര്‍ത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാവോയിസ്റ്റുകൾ ഒരു ഗ്രാമവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.