വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിശാഖപട്ടണം കോയൂരു മാമ്പ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റുകൾ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കോമ്പിംഗ് ഓപറേഷൻ നടത്തുന്നതിനിടയിലാണ് ഏറ്റുമുണ്ടലായതെന്ന് പൊലീസ് പറയുന്നു.
അതെ സമയം ബുധനാഴ്ച പുലർച്ചെ ഇരു സംഘങ്ങളും തമ്മിൽ നടന്നവെടിവെപ്പിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കോയൂരു സി.ഐ വെങ്കടരാമൻ പറഞ്ഞു.
നിബിഡ വനമേഖലയായതിനാൽ വിശദാംശങ്ങൾ അറിയാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സേനയെ ഉൾപ്പെടുത്തി പ്രദേശത്ത് കോമ്പിംഗ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് എ.കെ 47 ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടു. രക്ഷപ്പെട്ട മറ്റ് മാവോയിസ്റ്റുകൾക്കായി പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് കാടിനുള്ളിൽ തിരച്ചിൽ നടത്തിയതായും വിവരം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.