അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടലിൽ ആറ്​ നാഗ കലാപകാരികൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ്​ നാഷനൽ സോഷ്യലിസ്​റ്റ്​ കൗൺസിൽ ഓഫ്​ നഗലിം (എൻ.എസ്​.സി.എൻ -ഐ.എം) കലാപകാരികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിലും വെടിവെപ്പിലും അസം റൈഫിൾസിലെ സൈനികന്​ പരിക്കേറ്റു. കലാപകാരികൾ സേനക്കുനേരെ 400 റൗണ്ട്​ വെടിവെച്ചതായി പൊലീസ്​ വക്​താവ്​ പറഞ്ഞു. 

മ്യാൻമറുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലെ ടിറപ്​ ജില്ലയിലെ ​ഖൊൻസയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ശനിയാഴ്​ച പുലർച്ച 4.30ന്​ വ്യവസായ നഗരിയായ പ്രദേശത്തെ ​ഏറ്റുമുട്ടലും വെടിവെപ്പും രണ്ട്​ മണിക്കൂർ നീണ്ടു.

സായുധ കലാപകാരികൾ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന്​ വന മേഖലയിൽ സേന നടത്തിയ തിരിച്ചിലിനിടെയാണ്​ ഏറ്റുമുട്ടലുണ്ടായത്​. റൈഫിളുകൾ, വെടിക്കോപ്പുകൾ, ഗ്രനേഡ്​, ഐ.ഇ.ഡി, മാഗസിനുകൾ എന്നിവ കണ്ടെടുത്തതായും പൊലീസ്​ വ്യക്​തമാക്കി. നാഗ ജനതക്ക്​ പ്രത്യേക സംസ്​ഥാനത്തിനായി പോരാടുന്ന വിഭാഗമാണ്​ എൻ.എസ്​.സി.എൻ -ഐ.എം.

Tags:    
News Summary - six NSCNIM Insurgents Killed In Encounter Arunachal Pradesh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.