കനൗജ്: യു.പിയിൽ ബസ് പാഞ്ഞു കയറി വിദ്യാർഥികളടക്കം ഏഴുപേർ മരിച്ചു. ആറ് വിദ്യാർഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. ഉത്തർപ്രദേശ് ആഗ്ര- ലക്നോ എക്സ്പ്രസ്വേയിൽ കനൗജിനടുത്ത് പുലർച്ചെ നാലിനാണ് സംഭവം.
വിദ്യാർഥികളടക്കം ഒമ്പതു പേരുടെ ദേഹത്തുകൂയൊണ് ബസ് കയറിയിറങ്ങിയത്. ആറു പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഒരു ബസിൽ നിന്ന് മറ്റൊന്നിലേക്ക് ഡീസൽ നിറക്കുന്നതിനിെട ഇവരെ കടന്നുപോയ മറ്റൊരു ബസാണ് അപകടം വരുത്തിയത്. സന്ത് കബീർ നഗർ ജില്ലയിൽ നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു വിദ്യാർഥികളടങ്ങിയ സംഘം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.