മധ്യപ്രദേശിൽ ആറു വയസുകാരൻ കുഴൽകിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ ആറു വയസുകാരൻ കുഴൽകിണറിൽ വീണു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുഴൽ കിണറിൽ വീണത്.

കുട്ടി വയലിൽ കളിക്കുന്നതിനിടെ തുറന്നു കിടന്നിരുന്ന കുഴൽകിണറിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളംവെച്ചതിനെ തുടന്ന് പ്രദേശവാസികൾ പൊലീസിൽ അറിയിച്ചു. 50 അടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. തുടർന്ന് രാത്രി പത്തുമണിയോടെ കിണറിനടുത്ത് മുപ്പത് അടി താഴ്ചയിൽ കുഴിയെടുത്ത് കുട്ടിക്ക് ഓക്സിജൻ നൽകുന്നുണ്ട്. അതേസമയം കിണറിലേക്ക് കാമറ ഇറക്കിയെങ്കിലും കുട്ടിയെ കാണാൻ കഴിഞ്ഞിട്ടില്ല. അഞ്ചു ജെ.സി.ബികൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മധ്യപ്രദേശിൽ കഴിഞ്ഞ വർഷം മാത്രം രണ്ട് വയസിനും അഞ്ചു വയസിനും ഇടയിലുള്ള നാലു കുട്ടികൾ തുറന്നു കിടക്കുന്ന കുഴൽകിണറുകളിൽ വീണു മരിച്ചിട്ടുണ്ട്.

Tags:    
News Summary - Six-year-old boy falls into borehole in Madhya Pradesh; Rescue operation continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.