ന്യൂഡൽഹി: നിർഭയ കേസിലെ നാലു പ്രതികളും വ്യാഴാഴ്ച രാത്രി അസ്വസ്ഥരായിരുന്നുവെന്ന് തിഹാർ ജയിൽ അധികൃതർ പറയുന് നു. വെള്ളിയാഴ്ച പുലർച്ചെ 5.30 ന് മരണശിക്ഷ നടപ്പാക്കണമെന്ന കോടതി വിധി ഉണ്ടായിരുന്നതിനാൽ പ്രതികളോട് നേരത്തെ ഉറങ്ങാനും ആവശ്യത്തിന് വിശ്രമിക്കാനുമെല്ലാം ജയിൽ അധികൃതർ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
വധശിക്ഷ മാറ്റിെവക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി വ്യാഴാഴ്ച അർധരാത്രിയും ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ, നേരത്തെ പല തവണ ഉണ്ടായത് പോലെ വീണ്ടും സമയം നീട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതികൾ. പ്രതികളായ അകക്ഷയ് സിങ് താക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവർ രാത്രി വൈകിയും ഉണർന്നിരിക്കുകയായിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് നാല് പേരോടും കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കുളിക്കാൻ തയാറായില്ല. ഒരാൾ പ്രഭാത ഭക്ഷണം കഴിക്കാനും കൂട്ടാക്കിയില്ല. അവസാന ദിനം ജയിൽ ജീവനക്കാരോട് ഒട്ടും സഹകരിക്കുന്ന തരത്തിലായിരുന്നില്ല പ്രതികളെന്നും ജയിൽ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.