കൊൽക്കത്ത: സ്വകാര്യ ആശുപത്രിയിലെ വെൻറിലേറ്ററിൽ കഴിയുന്ന പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെങ്കിലും ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഏഴംഗ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. മസ്തിഷ്കത്തിെൻറ പ്രവർത്തനത്തിൽ പുരോഗതിയുണ്ട്. ഹൃദയമിടിപ്പ്, രക്തസമ്മർദം, ശ്വസനനില, ഹൃദയത്തിെൻറ പ്രവർത്തനം എന്നിവ സാധാരണനിലയിലാണ്.
എങ്കിലും വെൻറിലേറ്റർ സഹായം നൽകുന്നുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. 76കാരനായ ഭട്ടാചാര്യയെ കഴിഞ്ഞയാഴ്ചയാണ് ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.