രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു; ഡൽഹിയിൽ ജാഗ്രത

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1150 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11,558 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഡൽഹിയിലാണ് കോവിഡ് കേസുകൾ പ്രധാനമായും ഉയരുന്നത്. 461 പേർക്കാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. രണ്ട് പേർ മരിക്കുകയും ചെയ്തു. കേസുകളുടെ എണ്ണത്തിൽ 26 ശതമാനം വർധന നേരിട്ടപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനമായി ഉയർന്നു.

കഴിഞ്ഞ ദിവസം നാലുപേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതുവരെ 5,21,751 പേരാണ് രാജ്യത്ത് മഹാമാരിക്ക് മുന്നിൽ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. 17 ശതമാനമാണ് ഉയർച്ച. ശനിയാഴ്ച 975 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.

ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 186.51 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.

Tags:    
News Summary - slight rise in Covid cases in india; delhi on alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.