കെംപഗൗഡ അന്താരാഷ്ട്ര അവാർഡ് പ്രഖ്യാപിച്ചു

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര അവാർഡ് പ്രഖ്യാപിച്ചു. കർണാടക മുൻ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ, ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി, മുൻ ബാഡ്മിന്‍റൺ താരം പ്രകാശ് പദുകോൺ എന്നിവർക്കാണ് അവാർഡ്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ബെംഗളൂരു 'മഹാനഗര പാലികെ വർഷം' തോറും നൽകുന്ന സിവിലിയൻ ബഹുമതിയാണിത്.

നാദപ്രഭു കെംപഗൗഡ പൈതൃക കേന്ദ്ര വികസന സമിതി പ്രസിഡന്റ് കൂടിയായ കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി സി.എൻ അശ്വത് നാരായണാണ് അവാർഡ് പ്രഖ്യാപിച്ചത്. കർണാടക നഗരത്തിന്‍റെ ശിൽപിയായ കെംപഗൗഡയുടെ 513-ാം ജന്മവാർഷികത്തിനന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പുരസ്കാരം വിതരണം ചെയ്യും.

വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, മാധ്യമം, കായികം, നാടകം, സിനിമ, സാഹിത്യം, പരിസ്ഥിതി, നാടൻകല, സംഗീത, നൃത്തം, യോഗാസന, നിയമം, പത്രപ്രവർത്തനം, സംസ്കാരം, ഫോട്ടോഗ്രാഫി, സാമൂഹ്യസേവനം, ജ്യോതിഷം, ചിത്രകല എന്നീ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുക.

Tags:    
News Summary - SM Krishna, Narayana Murthy, Prakash Padukone selected for Kempegowda Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.