ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങൾക്ക് ജനുവരി 15നകം അന്തിമരൂപം നൽകുമ െന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ദേശ വിരുദ്ധ പ്രവർത്തനങ്ങൾ, അപകീർത്തികരമായ പോസ്റ്റുകൾ, വി ദ്വേഷ പ്രസംഗങ്ങൾ, വ്യാജ വാർത്തകൾ എന്നിവ തടയാനാണ് ചട്ടങ്ങളുണ്ടാക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ് ബോസെ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
ഉള്ളടക്ക ങ്ങളുടെ ഉറവിടങ്ങൾ സർക്കാറിനെ അറിയിക്കേണ്ട ബാധ്യത സാമൂഹിക മാധ്യമങ്ങൾക്കുണ്ടോ എന്നതിൽ സുപ്രീംകോടതി തീർപ്പ് കൽപ്പിക്കും. സാമൂഹിക മാധ്യമങ്ങളുെട നിയന്ത്രണങ്ങളും സ്വകാര്യതയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ൈഹകോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിെൻറയും വാട്ട്സ് ആപിെൻറയും ആവശ്യം കോടതി അംഗീകരിച്ചു.
പെരുമാറ്റ ചട്ടം സ്വകാര്യതയിേലക്കുള്ള കടന്നുകയറ്റമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ദേശസുരക്ഷയും രാജ്യത്തിെൻറ അഖണ്ഡതയും സംരക്ഷിക്കാനാണ്. ഹിതകരമല്ലാത്ത സന്ദേശങ്ങളിറക്കുന്ന വ്യക്തികളെ പിന്തുടരാൻ കമ്പനികൾക്ക് മേൽ ഉത്തരവാദിത്തം കെട്ടിവെക്കുകയാണെന്ന വിമർശനം കേന്ദ്രം തള്ളി.
തമിഴ്നാട് സർക്കാറിെൻറ എതിർപ്പ് തള്ളിയാണ് മദ്രാസ് ഹൈകോടതിയിലുള്ള കേസ് സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള ഫേസ്ബുക്കിെൻറയും വാട്ട്സ്ആപിെൻറയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചത്. ഉള്ളടക്കങ്ങളുടെ ഉറവിടം സർക്കാറിനോട് വെളിപ്പെടുത്തുന്നതിന് ഫോസ്ബുക്കും വാട്ട്സ്ആപും അടക്കം എല്ലാ സാമൂഹിക മാധ്യമങ്ങളും ബാധ്യസ്ഥമാണെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ െക. കെ വേണുഗോപാൽ വാദിച്ചു.
എന്നാൽ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നും അതിനു സർക്കാറുമായി സഹകരിക്കാൻ തയാറാണെന്നുമുള്ള നിലപാടാണ് ഇരു കമ്പനികളും സ്വീകരിച്ചത്. വീട്ടുടമസ്ഥൻ താക്കോൽ നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നതെന്നും എന്നാൽ കൈയിൽ താക്കോലിലില്ല എന്നാണ് ഉടമസ്ഥൻ പറയുന്നതെന്നും ബെഞ്ച് പ്രതികരിച്ചു. അടുത്ത ജനുവരി അവസാന വാരം എല്ലാ കേസുകളും ഒരുമിച്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.