ബംഗളൂരു: രാജ്യം കോവിഡ് -19െനതിരെ പൊരുതുേമ്പാൾ, പൊതുസ്ഥലത്ത് പരസ്യമായി തുമ്മി വൈറസ് പരത്തണമെന്ന് ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട സോഫ്റ്റ് വെയർ എൻജിനീയർ പിടിയിൽ. ഇൻഫോസിസ് ജീവനക്കാരനും ബംഗളൂരു സ്വദേശിയുമായ മുജീബ് മുഹമ്മദ് ആണ് (30) അറസ്റ്റിലായത്. ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രത്തിനൊപ്പമാണ് തുമ്മാൻ ആഹ്വാനം ചെയ്തുള്ള പോസ്റ്റിട്ടത്.
‘നമ്മള്‍ക്ക് ഒന്നിച്ചു കൈകോര്‍ക്കാം, പുറത്തുപോയി പൊതുസ്ഥലത്ത് വായ് തുറന്നുപിടിച്ച് തുമ്മി വൈറസ് പരത്താം’ എന്നായിരുന്നു പോസ്റ്റ്. സംഭവത്തെതുടർന്ന് സ്വമേധയാ കേസെടുത്ത ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് ഇയാളെ പിടികൂടിയത്. കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങൾക്കുവിരുദ്ധമായ പ്രവൃത്തി നടത്തിയ ഇയാളെ പുറത്താക്കിയെന്ന് ഇൻഫോസിസ് അറിയിച്ചു. പൊതുജനങ്ങളില്‍ ഭയമുണ്ടാക്കുന്ന പ്രസ്താവന, പ്രേരണാക്കുറ്റം എന്നിവ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.