ചിലർക്ക് താലിബാനി മാനസികാവസ്ഥ; ജുഡീഷ്യറിയിൽ വിശ്വാസമില്ല -നഖ്‌വി

ന്യൂഡൽഹി: സുപ്രീംകോടതിയുടെ അയോധ്യ വിധിന്യായത്തിൽ വിമർശനം ഉന്നയിച്ച എ.ഐ.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസിക്കെതിരെ ന ്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. രാജ്യത്തെ ജുഡീഷ്യറിയിൽ ചിലർക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം വ്യ ക്തമാക്കി. ചില ആളുകൾക്ക് താലിബാനി മാനസികാവസ്ഥയാണെന്ന് നഖ്‌വി പറഞ്ഞു.

രാജ്യത്തെ ഭരണഘടനയിലോ നീതിന്യായ വ്യവസ്ഥയിലോ ഇത്തരക്കാർക്ക് വിശ്വാസമില്ല. സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വിഘാതം സൃഷ്ടിക്കാൻ രാജ്യം ആരെയും അനുവദിക്കില്ലെന്ന് ഈ ആളുകൾ മനസ്സിലാക്കണമെന്ന് നഖ്‌വി വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സാമൂഹിക ഐക്യം, സാഹോദര്യം എന്നിവ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും വിധി ആരുടെയും വിജയമോ നഷ്ടമോ ആയി കാണരുതെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Some people have 'Talibani mindset', got no trust in judiciary: Naqvi on Owaisi's Ayodhya remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.