ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് ഡല്‍ഹി ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. വിദ്യാര്‍ഥിയുടെ അപ്രത്യക്ഷമാകലില്‍ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ അതിര്‍വരമ്പുകളും മറികടന്ന് വിദ്യാര്‍ഥിയെ കണ്ടത്തെണമെന്ന് പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
നജീബിനെ കാണാതായി 45 ദിവസമായിട്ടും കണ്ടത്തൊനോ തെളിവുശേഖരിക്കാനൊ പൊലീസിന് സാധിച്ചിട്ടില്ല. എ.ബി.വി.പി സംഘത്തിന്‍െറ മര്‍ദനത്തത്തെുടര്‍ന്നാണ് സര്‍വകലാശാലയില്‍നിന്ന് നജീബിനെ കാണാതായത്. എന്നാല്‍, പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മര്‍ദനത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് കോടതി ചോദ്യംചെയ്തു. ഒക്ടോബര്‍ 15ന് വിദ്യാര്‍ഥിയെ കാണാതായി രണ്ടുദിവസം കഴിഞ്ഞ് കേസ് നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് കേസ് ഏറ്റെടുക്കാന്‍ നവംബര്‍ 11വരെ കാത്തിരുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
രാജ്യ തലസ്ഥാനത്തുനിന്നാണ് വിദ്യാര്‍ഥിയെ കാണാതായിരിക്കുന്നത്. ഇത് ജനങ്ങളില്‍ സുരക്ഷിതത്വമില്ളെന്ന ഭയമുണ്ടാക്കും. എല്ലാതരം അന്വേഷണവും പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാവണം. 45 ദിവസമായി ഒരാളെ കാണാതായിട്ടും പൊലീസ് പറയുന്നത് സ്വമേധയാ പോയതാണെന്നാണ് -ജസ്റ്റിസ് വിനോദ് ഗോയല്‍, ജസ്റ്റിസ് ജി.എസ്. സിസ്താനി എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. പൊലീസ് അന്വേഷണം എങ്ങുമത്തൊത്തിനത്തെുടര്‍ന്ന് നജീബിന്‍െറ മാതാവ് ഫാത്വിമ, സഹോദരി സദഫ് എന്നിവര്‍ കഴിഞ്ഞ വെള്ളിഴാഴ്ച കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.