പനി; സോണിയ ഗാന്ധി ഡൽഹിയിലെ ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി അധ്യക്ഷ സോണിയ ഗാന്ധിയെ പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗ റാം ഹോസ്പിറ്റലിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഈ വർഷം രണ്ടുതവണ അസുഖം കാരണം സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരി 12നും മാർച്ച് രണ്ടിനും ഇതേ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

ആഗസ്റ്റ് 31ന് മുംബൈയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ സംഗമത്തിൽ സോണിയ പ​ങ്കെടുത്തിരുന്നു. മകനും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധിക്കൊപ്പമാണ് സോണിയ എത്തിയത്.


Tags:    
News Summary - Sonia Gandhi admitted to Delhi hospital with mild fever, condition stable: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.