പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുമ്പ് അടിയന്തര പാർട്ടിയോഗം വിളിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: സെപ്റ്റംബർ 18നും 22നുമിടയിൽ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അടിയന്തര പാർട്ടിയോഗം വിളിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. യോഗം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. പാർലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഇൻഡ്യ സഖ്യത്തിലെ മുഴുവൻ ​എം.പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

അതിനിടെ, കൂടിയാലോചന നടത്താതെയും ബിസിനസ് അഡ്വൈസറി കമ്മിറ്റിയെ അറിയിക്കാതെയും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചതിൽ പ്രതിപക്ഷനേതാക്കൾ അമർഷം പ്രകടിപ്പിച്ചിുരന്നു.

പ്രത്യേക പാർലമെന്റ് യോഗം വിളിച്ചതിനു പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി കേന്ദ്രസർക്കാർ സമിതി രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ, മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ അധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ഉന്നതതല സമിതി യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.

ഒ​​രു വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യും ഒ​​രു തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​മു​​പ​​യോ​​ഗി​​ച്ച് ഒ​​രേ​​സ​​മ​​യം ലോ​​ക്സ​​ഭ​​യി​​ലേ​​ക്കും സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​ക​​ളി​​ലേ​​ക്കും അ​​തി​​നൊ​​പ്പം ത​​ന്നെ മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലേ​​ക്കും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേ​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തു​​ന്ന​​ത് പ​​ഠി​​ക്കാ​​നും അ​​തി​​നാ​​വ​​ശ്യ​​മാ​​യ ഭ​​ര​​ണ​​ഘ​​ട​​ന-​​നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​ക​​ൾ ശി​​പാ​​ർ​​ശ ചെ​​യ്യാ​​നു​​മാ​​ണ് സ​​മി​​തി​​ക്കു​​ള്ള നി​​ർ​​ദേ​​ശം.

Tags:    
News Summary - Sonia Gandhi calls key Congress meet ahead of Parliament's special session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.