'സോറി, കൊറോണ വാക്​സിനാണെന്ന്​ അറിഞ്ഞിരുന്നില്ല'; മോഷ്​ടിച്ച വാക്​സിൻ തിരിച്ചേൽപ്പിച്ച്​ 'നല്ലവനായ' കള്ളൻ

ഛണ്ഡീഗഡ്​: രാജ്യത്ത്​ കോവിഡ്​ വാക്​സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ്​ ഹരിയാനയിൽനിന്ന്​ ആ വാർത്തവന്നത്​. ഒരു ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ വാക്​സിൻ ഡോസുകളും മോഷണം പോയി. വ്യാഴാഴ്​ചയാണ്​ ഹരിയാനയിലെ ജിന്ദ്​ ജനറൽ ആശുപത്രിയിലെ സ്​റ്റോർ റൂമിൽ നിന്ന്​ 1700 ഡോസ്​ കോവിഷീൽഡ്​, കോവാക്​സിനുകൾ മോഷണം പോയത്​. എന്നാൽ മോഷ്​ടിച്ച മുഴുവൻ ഡോസ്​ വാക്​സിനുകളും തിരി​ച്ചേൽപ്പിച്ചിരിക്കുകയാണ്​ 'നല്ലവനായ' മോഷ്​ടാവ്​.

വാക്​സിൻ തിരിച്ചേൽപ്പിച്ചതിനൊപ്പം ഒരു കുറിപ്പും അതിൽ വെച്ചിരുന്നു 'മാപ്പ്​, ഇത്​ കൊറോണ മരുന്നാണെന്ന്​ അറിഞ്ഞിരുന്നില്ല'. വാക്​സിനുകൾ സൂക്ഷിച്ചിരുന്ന ബാഗിന്‍റെ അകത്തായിരുന്നു ഹിന്ദിയിൽ എഴുതിയ കുറിപ്പ്​.

വ്യാഴാഴ്ച ഉച്ചയോടെ സിവിൽ ലൈൻ പൊലീസ്​ സ്​റ്റേഷന്​ പുറത്തെ ചായക്കടയിൽ മോഷ്​ടാവ്​ ബാഗ്​ ഏൽപ്പിക്കുകയായിരുന്നു. പൊലീസ്​ സ്​റ്റേഷനിൽ നൽകാനുള്ള ഭക്ഷണമാണെന്നും അത്യാവശ്യമായി മറ്റൊരു ​േജാലിയുള്ളതിനാൽ സ്​റ്റേഷനിൽ ഏൽപ്പിക്കാൻ നിർദേശിച്ച ശേഷം കടന്നുകളയുകയായിരുന്നു.


തുടർന്ന്​ പൊലീസെത്തി പരിശോധിച്ചപ്പോഴാണ്​ മോഷണം പോയ വാക്​സിനാണെന്ന്​ തിരിച്ചറിഞ്ഞത്​. ​അത്യാസന്ന നിലയിലായ രോഗികൾക്ക്​ ഉപയോഗിക്കുന്ന റെംഡെസിവിർ വാക്​സിനാണെന്ന്​ കരുതി പ്രതിരോധ മരു​ന്ന്​ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

വാക്​സിൻ കവ​ർന്നെങ്കിലും സ്​റ്റോർ മുറിയിലുണ്ടായിരുന്ന മറ്റ്​ മരുന്നുകളോ പണമോ മോഷ്​ടാവ്​ കവർന്നിരുന്നില്ല. മോഷ്​ടാവിനെ തിരിച്ചറിഞ്ഞതായും ജിന്ദ്​ ജനറൽ ആശുപത്രിയിലെ സ്​റ്റോർ മുറിയിൽ മോഷണം നടത്തിയതിന്​ കേസെടുത്തതായും പൊലീസ്​ പറഞ്ഞു.

രാജ്യത്ത്​ കോവിഡ്​ രണ്ടാംതരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ്​ വാക്​സിനുകൾ മോഷണം പോയത്​. കോവിഡ്​ വാക്​സിൻ ദൗർലഭ്യം തുടരു​ന്നതിന്‍റെയും പാഴാക്കുന്നതിന്‍റെയും നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ്​ സംഭവം. വാക്​സിൻ പാഴാക്കുന്നതിൽ രണ്ടാംസ്​ഥാനത്തുള്ള സംസ്​ഥാനമാണ്​ ഹരിയാന.

Tags:    
News Summary - Sorry, Did Not Know Thief In Haryana Returns Covid Vaccine With Note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.