ബംഗളൂരു: ബംഗളൂരുവിൽ ആകാശത്ത് സ്ഫോടനത്തിന് സമാനമായി വൻ മുഴക്കമുണ്ടായത് നഗരവാസികളെ അങ്കലാപ്പിലാക്കി. സാധാരണയായി യുദ്ധവിമാനങ്ങൾ പറക്കുമ്പോൾ ഇത്തരം ഉയർന്ന ശബ്ദം കേൾക്കാറുണ്ടെങ്കിലും വെള്ളിയാഴ്ച ഉണ്ടായത് അത് കാരണമല്ലെന്ന് വ്യോമസേന അധികൃതർ അറിയിച്ചു.
കെങ്കേരി, രാജരാജേശ്വരിനഗര്‍, കോറമംഗല, വിജയനഗര്‍, വിവേക്‌നഗര്‍, കനകപുര തുടങ്ങിയ വിവിധ ഭാഗങ്ങളിലായി ഉച്ചക്ക് 12നും 12.45നും ഇടയിലാണ് വൻ മുഴക്കം കേട്ടതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ശബ്ദം ഭൂകമ്പം മൂലമല്ലെന്നും നഗരവാസികള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ശബ്ദമുണ്ടായതിൻെറ കാരണം അന്വേഷിച്ചുവരുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.
ശബ്ദത്തേക്കാൾ വേഗത്തില്‍ വിമാനം പറക്കുമ്പോഴുണ്ടാകുന്ന 'സോണിക് ബൂം' പ്രതിഭാസമാണെന്ന് സംശയമുയര്‍ന്നെങ്കിലും ശബ്ദമുണ്ടായ സമയത്ത് ബംഗളൂരുവിൽ വ്യോമസേനയുടെ വിമാനങ്ങള്‍ പറത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ശബ്ദം കേട്ട നഗരവാസികൾ ട്വിറ്ററിലൂടെയാണ് അവരുടെ സംശയങ്ങൾ ചർച്ചയാക്കിയത്. വൻ ശബ്ദത്തിൽ വീടിൻെറ ജനലുകളും വാതിലുകളും അനങ്ങിയതായും പലരും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.