ഐ​സൊലേഷൻ മുറികളാകാൻ ട്രെയിനുകളും തയ്യാർ

കൊൽക്കത്ത: കോവിഡിനെ തുരത്താൻ അരയുംതലയും മുറുക്കി രംഗത്തുള്ളവർക്ക്​ പിന്തുണയുമായി റെയിൽവെയും. ഐസൊലേഷൻ വാർഡുകളാക്കാൻ ​ട്രെയിൻ ബോഗികൾ വിട്ടുനൽകാമെന്നാണ്​ ദക്ഷിണ പൂർവ റെയിൽവെ (എസ്.ഇ.ആർ) അധികൃതർ അറിയിച്ചത്​. സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ കോച്ചുകൾ എത്തിക്കു​മെന്ന്​ എസ്.ഇ.ആർ വക്താവ് സഞ്ജയ് ഘോഷ് പറഞ്ഞു.

ഞായറാഴ്ച ട്രെയിൻ സർവിസുകൾ നിലച്ചതുമുതൽ വെറുതെ കിടക്കുന്ന പാസഞ്ചർ കോച്ചുകളാണ്​ ഇതിനുപയോഗിക്കുക. ഇതിനുപുറമെ എല്ലാ റെയിൽവെ ആശുപത്രികളിലും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഐസൊലേഷൻ വാർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - South Eastern Railways converts coaches into isolation wards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.