ന്യൂഡൽഹി:17ാമത് ലോക്സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യു.പി.എ അധ്യക്ഷ സോണിയ ഗ ാന്ധി, കോൺഗ്രസിെൻറ പുതിയ സഭാനേതാവ് അധിർ രഞ്ജൻ ചൗധരി, സമാജ് വാദി പാർട്ടി നേതാക് കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ബി.ജെ.പി നേതാക്കളായ മേനക ഗാന്ധി, വരുൺ ഗാന്ധി തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു.
പശ്ചിമ ബംഗാളിലെ എം.പിമാരാണ് ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞ ചെയ്തത്. ആരോഗ്യം മോശമായതിനെ തുടർന്ന് നടുത്തളത്തിലേക്കു വരാൻ കഴിയാതിരുന്ന മുലായം സിങ് യാദവ് സഭാകവാടത്തിനടുത്തു നിന്നാണ് പ്രതിജ്ഞ എടുത്തത്.
ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്നു ജയിച്ച സോണിയക്ക് തൊട്ടുപിറകെയായിരുന്നു ഇന്ദിര ഗാന്ധിയുടെ മറ്റൊരു മരുമകളായ മേനക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തു. ഇവർക്കു മുേമ്പ സത്യപ്രതിജ്ഞ ചെയ്ത് മടങ്ങുകയായിരുന്ന വരുൺ ഗാന്ധിയോട് രാഹുൽ ഹലോ പറഞ്ഞുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. മലയാളി എം.പിമാരോട് മലയാളത്തിൽ പ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ട സോണിയ ഗാന്ധി ഉത്തർപ്രദേശിൽനിന്നുള്ള എം.പി എന്ന നിലയിൽ ഹിന്ദിയിലായിരുന്നു പ്രതിജ്ഞാവാചകം ചൊല്ലിയത്.
മേനക ഗാന്ധിയും വരുണും മറ്റു ബി.ജെ.പി നേതാക്കളെപ്പോലെ പ്രതിജ്ഞക്കുശേഷം ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചതുമില്ല. ബുധനാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ഒാം ബിർളക്ക് എതിരാളിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.