കൊൽക്കത്ത: ഫുർഫുറ ശരീഫ് പ്രസ്ഥാനവും അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസും സഖ്യം ചേർന്ന് എതിർക്കുന്നതിനിടയിലും ബംഗാളിലെ മുസ്ലിം സമൂഹത്തിെൻറ മനഃസാക്ഷി തനിക്കൊപ്പം നിർത്താനുറപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. വടക്കൻ ജില്ലകളിലെ നിർണായക ശക്തിയായ രാജ്ബൻശി (നസ്യ ശൈഖ്) മുസ്ലിം വിഭാഗത്തിെൻറ വികസനത്തിന് ബോർഡ് രൂപവത്കരിച്ചാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിെൻറ തലേദിവസം ദീദി എതിരാളികളെ ഞെട്ടിച്ചത്.
ഭാഷാപരമായും സാംസ്കാരികമായും വടക്കൻ ബംഗ്ലാദേശിലെ രംഗ്പുരികളോടും അസമിലെ ഗോഅൽപരിയ വിഭാഗത്തോടും സാമ്യം പുലർത്തുന്ന രാജ്ബൻശികൾ സംസ്ഥാനത്ത് 35 ലക്ഷത്തോളം വരും. കൂച്ച് ബെഹാർ, ജൽപായ്ഗുരി, നോർത്ത് ദിനാജ്പുർ, മാൾഡ, അലിപുർ, ഡാർജീലിങ് എന്നീ ജില്ലകളിലെ 54 മണ്ഡലങ്ങളിൽ നിർണായക ശക്തിയാണിവർ. സമുദായം ഏറെ വർഷമായി ഉന്നയിക്കുന്ന ആവശ്യത്തിന് തീർപ്പുണ്ടായത് ആശ്വാസകരമാണെന്ന് ബോർഡ് അംഗവും കാമാത്പുരി ഭാസ അക്കാദമി ചെയർമാനുമായ ബസ്ലായ് റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.