വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ

ഭീകരവാദത്തോട് സന്ധിയില്ലാ നിലപാട് സ്വീകരിക്കാൻ അംഗരാജ്യങ്ങളോട് യു.എൻ രക്ഷാസമിതി

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ​ത്ത​ര​ത്തി​ലു​മു​ള്ള ഭീ​ക​ര​വാ​ദ ന​ട​പ​ടി​ക​ളോ​ടും കർശന നിലപാട് സ്വീ​ക​രി​ക്കാ​നും ഭീ​ക​ര​വാ​ദ​ത്തെ കെ​ട്ടു​കെ​ട്ടി​ക്കാനും വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ പ്ര​തി​ജ്ഞ​യെ​ടു​ക്കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ളോ​ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി​യു​ടെ ഭീ​ക​ര​വാ​ദ​വി​രു​ദ്ധ സ​മി​തി ആ​ഹ്വാ​നം ചെ​യ്തു.

ര​ണ്ടു ദി​വ​സ​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​സ​മി​തി​യി​ലു​ള്ള 15 അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും ആ​ഗോ​ള ഭീ​ക​ര​വി​രു​ദ്ധ വി​ദ​ഗ്ധ​രു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഭീ​ക​ര​വാ​ദ​വും ഭീ​ക​ര​വാ​ദ​ത്തി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ ചെ​റു​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന 'ഡ​ൽ​ഹി പ്ര​ഖ്യാ​പ​നം' സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. മ​ത​ത്തി​ന്റെ​യോ ദേ​ശീ​യ​ത​യു​ടെ​യോ വം​ശീ​യ​ത​യു​ടെ​യോ സം​സ്കാ​ര​ത്തി​ന്റെ​യോ പേ​രി​ലു​ള്ള ഒ​രു​ത​ര​ത്തി​ലു​ള്ള ഭീ​ക​ര​വാ​ദ​ത്തെ​യും അം​ഗീ​ക​രി​ക്ക​രു​ത്. ഇ​ന്റ​ർ​നെ​റ്റും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും മ​റ്റു സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും തീ​വ്ര​വാ​ദ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ർ​ധി​ച്ച തോ​തി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ൽ സ​മ്മേ​ള​നം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

ക്രൗ​ഡ് ഫ​ണ്ടി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ തീ​വ്ര​വാ​ദ ധ​ന​ശേ​ഖ​ര​ണ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. തീ​വ്ര​വാ​ദ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സാ​ങ്കേ​തി​ക​വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ജി20 ​ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ൾ ന​ട​ത്ത​ണം. സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​ന് കൂ​ടു​ത​ൽ ഫ​ല​പ്ര​ദ മാ​ർ​ഗ​ങ്ങ​ൾ​ക്കാ​യി സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യും സി​വി​ൽ സ​മൂ​ഹ​വു​മാ​യും അം​ഗ​രാ​ജ്യ​ങ്ങ​ൾ സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Special Meeting of the UN Security Council Counter-Terrorism Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.