രാഹുലിനെക്കുറിച്ച്​ നുണ പ്രചരിപ്പിക്കുന്നു; മോദിക്കെതിരെ പ്രിയങ്ക ഗാ​ന്ധി

മും​ബൈ: ത​ന്റെ സ​ഹോ​ദ​ര​ൻ രാ​ഹു​ൽ ഗാ​ന്ധി സം​വ​ര​ണ​ത്തി​ന്​ എ​തി​രാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യും ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി പ്രി​യ​ങ്ക ഗാ​ന്ധി. ജാ​തി സെ​ൻ​സ​സ്​ ന​ട​ത്ത​ണ​മെ​ന്ന്​ പ​റ​യു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക്​ രാ​ഹു​ലി​നെ ഭ​യ​മാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

അ​ഹ​മ്മ​ദ്​ ന​ഗ​റി​ലെ ഷി​ർ​ദി​യി​ൽ എം.​വി.​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.മോ​ദി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ശി​വ​ജി​യു​ടെ പേ​ര്​ ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ന്നി​ല്ലെ​ന്നും പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി.

ശി​വ​സേ​ന​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്റെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​വും രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടും വ്യ​ത്യ​സ്ത​മാ​ണ്. എ​ന്നാ​ൽ, ബാ​ൽ താ​ക്ക​റെ​യോ രാ​ഹു​ൽ അ​ട​ക്കം കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളോ ശി​വ​ജി​യെ അ​പ​മാ​നി​ക്കു​ന്ന​ത് ​പൊ​റു​പ്പി​ക്കു​ക​യി​ല്ല-​പ്രി​യ​ങ്ക പ​റ​ഞ്ഞു.

ജാ​തി ​സെ​ൻ​സ​സ്​ ന​ട​ത്തു​മെ​ന്നും സം​വ​ര​ണ പ​രി​ധി 50 ശ​ത​മാ​ന​ത്തി​ൽ​ നി​ന്ന്​ ഉ​യ​ർ​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Spreading lies about Rahul; Priyanka Gandhi against Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.