Representative Image 

21 ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു

കൊളംബോ: സമുദ്രാതിർത്തി ഭേദിച്ചതിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. 2023ൽ 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 35 ബോട്ടുകളുമാണ് ശ്രീലങ്ക പിടികൂടിയത്. ഇവരിൽനിന്നാണ് 21 പേരെ വിട്ടയച്ചത്. ചെന്നൈയിലേക്കാണ് ഇവരെ അയച്ചത്. ബാക്കിയുള്ളവരെ മോചിപ്പിക്കാൻ നയതന്ത്രതലത്തിൽ ചർച്ച നടക്കുന്നതായാണ് വിവരം.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം തര്‍ക്കവിഷയമാണ്. മത്സ്യത്തൊഴിലാളികളുടെ ആവർത്തിച്ചുള്ള അറസ്റ്റും ബോട്ട് പിടിച്ചെടുക്കലും ഇരുരാഷ്ട്രങ്ങളും തമ്മിൽ നയതന്ത്രതർക്കത്തിനും മത്സ്യത്തൊഴിലാളികളിൽ ആശങ്കക്കും ഇടയാക്കിയിട്ടുണ്ട്. തമിഴ്നാടിനെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന പാക് കടലിടുക്ക് സമ്പന്നമായ മത്സ്യബന്ധന കേന്ദ്രമാണ്.  

Tags:    
News Summary - Sri Lanka releases 21 Indian fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.