ന്യൂഡൽഹി: അയോധ്യയിലെ ഭൂമി ബാബരി മസ്ജിദിേൻറതാണെന്ന് വിധിച്ച് മുസ്ലിംകൾക്ക് വിട്ടുകൊടുത്താൽ രാജ്യത്ത് രക്തപ്പുഴയൊഴുകുമെന്ന് ശ്രീ ശ്രീ രവിശങ്കർ.രാമക്ഷേത്ര വിഷയം പരിഹരിച്ചില്ലെങ്കിൽ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന് പ്രസ്താവനയിറക്കിയതിന് പിറകെയാണ് പ്രകോപനപരമായ പ്രസ്താവനയുമായി രവിശങ്കർ രംഗത്തുവന്നത്. രാമക്ഷേത്രത്തിനായി മുസ്ലിം നേതാക്കളെ കണ്ട് മധ്യസ്ഥതക്ക് നടത്തിയ ശ്രമം പരാജയപ്പെട്ടതിന് പിറകെയാണ് രവിശങ്കറിെൻറ ഭീഷണി.രാമേക്ഷത്രത്തിനായി താൻ നടത്തുന്ന ശ്രമങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പിന്തുണയുണ്ടെന്ന് രവിശങ്കർ എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് സമാധാനവും സൗഹാർദവും നിലനിർത്തേണ്ടത് ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്ന നിലയിൽ യോഗി ആദിത്യനാഥിെൻറ ചുമതലയാണെന്നും അതുകൊണ്ടാണ് അദ്ദേഹം മധ്യസ്ഥതയെ പിന്തുണക്കുന്നതെന്നും രവിശങ്കർ തുടർന്നു.മധ്യസ്ഥത ശ്രമം കൊണ്ടല്ലാതെ കോടതി വിധി കൊണ്ട് അയോധ്യ വിഷയം പരഹരിക്കപ്പെടില്ല. ഭൂമി ബാബരി മസ്ജിദിേൻറതാണെന്ന് വിധിച്ച് സുപ്രീംകോടതി അത് മുസ്ലിംകൾക്ക് വിട്ടുകൊടുത്തുവെന്ന് കരുതുക. അങ്ങനെ സംഭവിച്ചാൽ ഇവിടെ രക്തപ്പുഴയൊഴുകും.
രക്തപ്പുഴയൊഴുക്കാതെ ഭൂമി മുസ്ലിംകൾക്ക് വിട്ടുകൊടുക്കാനുള്ള വിധി പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്ക് കഴിയുമോ എന്നും രവിശങ്കർ ചോദിച്ചു. സുപ്രീംകോടതി വിധി പുറപ്പെടുവിച്ചാൽ അത് നടപ്പാക്കേണ്ട ബാധ്യത സർക്കാറിനില്ലേ എന്ന് ചോദിച്ചപ്പോൾ രക്തപ്പുഴയൊഴുക്കാതെ വിധി നടപ്പാക്കണമെന്ന് സുപ്രീംകോടതി പറയുമോ എന്നായിരുന്നു രവിശങ്കറിെൻറ തിരിച്ചുള്ള ചോദ്യം.
അയോധ്യയിലെ ബാബരി മസ്ജിദിന് മേലുള്ള അവകാശ വാദം മുസ്ലിംകൾ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയിൽ സിറിയ ആവർത്തിക്കുമെന്നും എൻ.ഡി.ടി.വിക്ക് മുമ്പ് ഇന്ത്യ ടുഡെക്ക് തിങ്കളാഴ്ച രാവിലെ നൽകിയ അഭിമുഖത്തിൽ രവിശങ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. മുസ്ലിംകൾ ബാബരിഭൂമിക്ക് മേലുള്ള അവകാശവാദം ഉപേക്ഷിച്ച് ഹിന്ദുസമുദായേത്താടുള്ള അവരുടെ നന്മ കാണിക്കണം. അയോധ്യ അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട സ്ഥലമല്ല. തർക്കസ്ഥലത്ത് ഇസ്ലാം ആരാധന അനുവദിക്കുന്നില്ല. രാമനെ മറ്റൊരു സ്ഥലത്ത് ജനിച്ചതാക്കാൻ ഞങ്ങൾക്ക് കഴിയുകയുമില്ല -രവിശങ്കർ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രത്തിനായി മധ്യസ്ഥതക്കിറങ്ങിയ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിൽനിന്ന് പുറത്താക്കപ്പെട്ട മൗലാന സൽമാൻ നദ്വി ബാബരി മസ്ജിദ് തർക്കത്തിലെ വിവാദ നിലപാടിൽനിന്ന് നാടകീയമായി പിന്മാറിയതിന് പിറകെയാണ് രവിശങ്കറിെൻറ ഭീഷണി. രാമക്ഷേത്രത്തിനായുള്ള ചർച്ചയിൽനിന്ന് താൻ സ്വയം പിന്മാറുകയാണെന്നും സുപ്രീംകോടതി വിധി വരെ കാത്തിരിക്കുമെന്നും സൽമാൻ നദ്വി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.