കശ്​മീരിന്​ പ്രധാനമന്ത്രി കൊടുത്ത വെന്‍റിലേറ്ററുകൾ പ്രവർത്തിക്കാത്തത്

ശ്രീഗനർ: പി.എം കെയർ ഫണ്ടിൽനിന്നും കശ്​മീരിന്​ നൽകിയ വെന്‍റിലേറ്ററുകൾ ഒന്നുപോലും പ്രവർത്തിക്കാത്തത്​. രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2020 മാർച്ചിലാണ്​ പി.എം കെയർ ഫണ്ട്​ ( പ്രൈം മിനിസ്​റ്റേഴ്​സ്​ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ്) രൂപവത്​കരിക്കുന്നത്​.

ആശുപത്രികളിൽ വെന്‍റിലേറ്ററുകളുടെ കുറവ്​ രൂക്ഷമായതിനെ തുടർന്ന്​ നിരവധി പേർ മരിച്ച സാഹചര്യത്തിലാണ്​ പി.എം കെയർ ഫണ്ട്​ സമാഹരണം നടന്നത്​. ഇതിന്‍റെ പ്രവർത്തനത്തെ കുറിച്ച്​ വ്യാപക പരാതികളും അന്നേ ഉയർന്നിരുന്നു. ഇതിനിടയിലാണ്​ പുതിയ സംഭവം. ശ്രീനഗറിലെ പ്രശസ്തമായ ശ്രീ മഹാരാജ ഹരി സിങ്​ ആശുപത്രിക്കാണ്​ 165 വെന്‍റിലേറ്ററുകൾ നൽകിയത്​. ഇവയൊന്നും പ്രവർത്തിക്കുന്നില്ലെന്നും കേടായവയാണ്​ ലഭിച്ചതെന്നും വിവരാവകാശ അപേക്ഷയെ തുടർന്നാണ്​ പുറംലോകം അറിയുന്നത്​.

പി.എം കെയേഴ്​സ്​ ഫണ്ട്​ 10000 വെന്‍റിലേറ്ററുകൾക്ക്​ ഓർഡർ നൽകിയ കമ്പനി ആദ്യമായാണ്​ വെന്‍റിലേറ്റർ നിർമാണ രംഗത്ത്​ പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ട്​ നേരത്തേ വിവാദമയിരുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്​ ഓർഡർ നൽകിയതെന്നായിരുന്നു വിമർശനം. അത്​ ശരിവെക്കുന്നതാണ്​ പുതിയ വാർത്ത.

ആവശ്യപ്പെടാതെയാണ്​ വെന്‍റിലേറ്ററുകൾ നൽകിയതെന്നും വിവരമുണ്ട്​. ജമ്മു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബൽവീന്ദർ സിങ്​ എന്ന സന്നദ്ധ പ്രവർത്തകനാണ്​ വിവരാവകാശ അപേക്ഷ നൽകിയത്. സിങി​ന്‍റെ 15 ചോദ്യങ്ങൾക്കും വിവരാവകാശത്തിൽ മറുപടി ലഭിച്ചിട്ടുണ്ട്​. ലഭിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിൽ അന്വേഷണത്തിന്​ ഉത്തരവിടാൻ ജമ്മു കശ്​മീർ ചീഫ്​ ജസ്റ്റിസിന്​ എഴുത്തയച്ചിരിക്കുകയാണ്​ സിങ്​. പി.എം കെയേഴ്‌സ് ഫണ്ടിൽ നിന്ന് വിതരണം ചെയ്​ത എല്ലാ വെന്‍റിലേറ്ററുകളും പരിശോധിക്കാൻ ഒരു വിദഗ്​ധ സമിതി രൂപീകരിക്കാനും കുറ്റക്കാരായ വിതരണക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ജമ്മു കശ്​മീർ ചീഫ് സെക്രട്ടറിയോടും സിങ്​ അഭ്യർഥിച്ചു.

Tags:    
News Summary - Srinagar Received 165 Ventilators From PM CARES They Didn’t Work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.