ഹരിയാനയില്‍ കര്‍ഷകരുടെ 'മഹാപഞ്ചായത്തി'നിടെ വേദി തകര്‍ന്നുവീണു

ജിന്ദ്: ഹരിയാനയിലെ ജിന്ദില്‍ കർഷകർ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെ കര്‍ഷക നേതാക്കള്‍ കയറിയ വേദി തകര്‍ന്നുവീണു. പരിക്കുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. ഭാരതീയ കിസാൻ യൂനിയൻ (അരജ്​നൈതിക്​) നേതാവ്​ രാകേഷ് ടികായത് മറ്റ്​ നേതാക്കൾക്കൊപ്പം കർഷകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്​ സ്‌റ്റേജ് തകര്‍ന്നുവീണത്.

രാകേഷ് ടികായത് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നവര്‍ താഴേക്ക് വീണു. സ്‌റ്റേജ് തകര്‍ന്നുവീ​െുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹരിയാനയിലെ ഖാപുകളുടെ (ഗ്രാമീണ കോടതി) ആണ് കിസാന്‍ പഞ്ചായത്ത് സംഘടിപ്പിച്ചത്. കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായ നിരവധി കിസാന്‍ പഞ്ചായത്തുകള്‍ ഹരിയാനയില്‍ സംഘടിപ്പിക്കുന്നുണ്ട്. 

Tags:    
News Summary - Stage collapse at farmers' 'Mahapanchayat' in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.