ഭരണത്തിലിരിക്കുമ്പോൾ പന്നീർസെൽവം എന്തുകൊണ്ട് ജയയുടെ മരണം അന്വേഷിച്ചില്ല? സ്റ്റാലിൻ

കോയമ്പത്തൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഒ.പന്നീര്‍ശെല്‍വത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തു കൊണ്ട് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനു ശേഷം ഇക്കാര്യം പറയുന്നത് ശരിയല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ജയലളിതയുടെ പേര് പന്നീര്‍ശെല്‍വം ഉപയോഗിക്കുകയാണെന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനുള്ള തന്ത്രമാണിതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. പന്നീർ-ശശികല പോര് നടക്കുമ്പോൾ പന്നീർസെൽവത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയ ഡി.എം.കെ ആ കൂട്ട് ഉപേക്ഷിക്കുകയാണെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ.

സര്‍ക്കാര്‍ പദ്ധതികളില്‍ ജയലളിതയുടെ പേരും ചിത്രവും ഉപയോഗിക്കുന്നതിനെ വിമർശിച്ച് ഡി.എം.കെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി കണ്ടെത്തിയ ഒരാളുടെ ചിത്രങ്ങള്‍ ഇനിയും ഉയര്‍ത്തിപിടിക്കുന്നത് ശരിയല്ല എന്നദ്ദേഹം പറഞ്ഞു. ഒ. പനീര്‍ശെല്‍വവും തമിഴ്‌നാട് മന്ത്രി എസ്.പി വേലുമണിയും സ്റ്റാലിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ചിരുന്നു.

രണ്ടുദിവസം മുമ്പ്‌ ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ തമിഴ്നാട് മുഖമന്ത്രി എടപ്പാടി കെ.പളനി സ്വാമി ജയലളിതയുടെ ഓര്‍മയ്ക്കായി 69ലക്ഷം രൂപ ചിലവിട്ട് മരതൈകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇതിനെതിരെയായിരുന്നു സ്റ്റാലിന്‍റെ വിമർശനം.

Tags:    
News Summary - Stalin against O Panneerselvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.