കോവിഡ് 19: യു.പിയിലും ഹരിയാനയിലും സ്​കൂളുകളും കോളജുകളും അടച്ചു

നോയിഡ: ഉത്തർ പ്രദേശിലും ഹരിയാനയിലും കോവിഡ്​ 19 ​വൈറസ്​ ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടർന്ന്​ സ്​കൂളുകൾക്കു ം കോളജുകൾക്കും അവധി നൽകി. ഉത്തർ പ്രദേശിൽ 11 പേർക്കാണ്​ ഇതുവരെ കൊറോണ സ്​ഥിരീകരിച്ചത്​. ഇതിൽ ഏഴു​േപർ ആഗ്ര സ്വദേശികളും രണ്ടുപേർ ഗാസിയബാദ്​ സ്വദേശികളുമാണ്​.

നോയിഡയിലും ലഖ്​നോവിലും ഒാരോരുത്തർക്കും കോവിഡ്​ 19 റിപ്പോർട്ട്​ ചെയ്​തിരുന്നു​. പത്തു​പേർ ഡൽഹിയിലെ ആശുപത്രിയിലും ഒരാൾ ലഖ്​നോവിലെ ആശുപത്രിയിലുമാണ്​ ചികിത്സയിലുള്ളത്​. ഇതേ തുടർന്ന്​ സംസ്​ഥാനത്തെ എല്ലാ സ്​കൂളുകളും കോളജുകളും മാർച്ച്​ 22 വരെ അടച്ചിട്ടതായി ഉത്തർപ്രദേശ്​ സർക്കാർ അറിയിച്ചു.

ഹരിയാനയിലെ അഞ്ചു ജില്ലകളിലെ സ്​കൂളുകൾക്കും കോളജുകൾക്കും മാർച്ച്​ 31 വരെ അവധി നൽകിയിട്ടുണ്ട്​.

Tags:    
News Summary - State govts order closure of schools, colleges in UP, Haryana -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.