ശ്രീനഗർ: ജമ്മു- കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച പുതിയ മന്ത്രിസഭ പാസാക്കിയ പ്രമേയം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അംഗീകരിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സർക്കാറുമായും ചർച്ച നടത്തുമെന്നും ഭരണഘടനാപരമായ അവകാശങ്ങൾ വീണ്ടെടുക്കാനും ജമ്മു- കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കാനുമുള്ള പ്രക്രിയയുടെ തുടക്കമാകും സംസ്ഥാന പദവിയെന്നും സർക്കാർ വക്താവ് അറിയിച്ചു.
നവംബർ നാലിന് നിയമസഭ വിളിക്കാനും ആദ്യ യോഗത്തിലേക്ക് ലഫ്റ്റനന്റ് ഗവർണറെ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രമേയത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ വിമർശിച്ചു.
പ്രത്യേക പദവി നൽകുന്ന ഭരണഘടന അനുച്ഛേദം 370 പുനഃസ്ഥാപിക്കാതെ സംസ്ഥാന പദവി മാത്രം ആവശ്യപ്പെടുന്നത് സമ്പൂർണ കീഴടങ്ങലാണെന്ന് പി.ഡി.പി, പീപ്പിൾസ് കോൺഫറൻസ്, അവാമി ഇത്തിഹാദ് പാർട്ടി എന്നിവ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.