ശ്രീനഗർ: ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം നിറവേറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് കുടുംബങ്ങൾ ഇവിടെ അധികാരം കൈയടക്കിവെച്ചിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു.
കശ്മീരിലെ യുവാക്കളുടെ കൈയിൽ കല്ലും വടിയും നൽകിയത് ഈ കുടുംബങ്ങളാണ്. ഇന്ന് അവരുടെ കൈയിൽ പുസ്തകവും ലാപ്ടോപ്പുമാണ്. വോട്ട് ചെയ്താലും ഇല്ലെങ്കിലും അധികാരം ഈ കുടുംബങ്ങളുടെ കൈകളിലെത്തും എന്നതായിരുന്നു സ്ഥിതി.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജമ്മു- കശ്മീരിൽ കാര്യങ്ങളൊക്കെ മാറി. ഭീകരതയുടെ നിഴലിലല്ലാതെ ആദ്യമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് മോദി കൂട്ടിച്ചേർത്തു.
ബുധനാഴ്ചയായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. രണ്ടും മൂന്നും ഘട്ടങ്ങൾ സെപ്റ്റംബർ 25നും ഒക്ടോബർ എട്ടിനുമാണ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.