കൊൽക്കത്ത: ബംഗ്ലാദേശ് പൗരന്മാരെന്ന് ആരോപിച്ച് സ്ത്രീയുടെയും കുടുംബാംഗങ്ങളുടെയും പൗരത്വവും ആധാറും റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കൽക്കത്ത ഹൈകോടതി സ്റ്റേ ചെയ്തു. പൗരത്വവും ആധാറും റദ്ദാക്കുന്നതിനു മുമ്പ് 1955ലെ സിറ്റിസൺഷിപ് ആക്ടും ആധാർ നിയമങ്ങളും അനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗ്ൾ ജഡ്ജ് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ തീരുമാനം സ്റ്റേ ചെയ്തത്.
വിവാഹമോചന ഹരജി ഫയൽ ചെയ്തതിനെ തുടർന്ന് സ്ത്രീയുടെ ഭർത്താവാണ് ബംഗ്ലാദേശി പൗരിയാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. എന്നാൽ, താൻ ഇന്ത്യൻ പൗരിയാണെന്ന് തെളിയിക്കുന്ന നിരവധി രേഖകൾ ആധാർ എടുക്കുന്ന വേളയിൽ സ്ത്രീ ഹാജരാക്കിയിരുന്നുവെന്നും ഇത് പരിശോധിക്കാതെ പൗരത്വം റദ്ദാക്കാൻ തീരുമാനമെടുത്തത് നീതീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.