നീതിയിലേക്കുള്ള ചവിട്ട്​ പടി; നിർഭയയുടെ മാതാവ്​

ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസില്‍ പ്രതി അക്ഷയ്​ കുമാർ നൽകിയ പുനഃപരിശോധന ഹരജി തള്ളിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്​ത്​ നിർഭയയുടെ മാതാവ്​ ആശാദേവി. നീതിക്ക്​ അരികെ എത്തിയിരിക്കുന്നു. ഇത്​ നീതിയിലേക്കുള്ള ചവിട്ടുപടിയാണ്​. പരമോന്നത കോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്നും ആശാദേവി പ്രതികരിച്ചു.

കോടതി ഇന്ന്​ തന്നെ മരണ വാറണ്ട്​ പുറപ്പെടുവിക്കണം. നീതിക്കായി ക്ഷമയോടെ ഏഴു വർഷമാണ്​ പോരാടിയത്​. അവസാനം നിർഭയക്ക്​ നീതി ലഭിക്കുന്നു -ആശാദേവി പറഞ്ഞു.

ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതി അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്​. എന്നാൽ പുനഃപരിശോധന ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ച്​ തള്ളുകയായിരുന്നു.

Tags:    
News Summary - Step Closer": Nirbhaya's Mother - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.