ന്യൂഡൽഹി: യു.പി പൊലീസ് തടവിലാക്കിയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം തയാറായതായി പ്രത്യേക ദൗത്യസേന(എസ്.ടി.എഫ്). കാപ്പനും കൂടെയുണ്ടായിരുന്ന കാമ്പസ് ഫ്രണ്ട് നേതാക്കൾക്കും ഡ്രൈവർക്കും എതിരെയുള്ള കുറ്റപത്രം ശനിയാഴ്ച സമർപ്പിച്ചേക്കും. യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും െഎ.ടി നിയമവും ചുമത്തിയാണ് ഇവർക്കെതിരെ പ്രത്യേക ദൗത്യസേന കുറ്റപത്രം സമർപ്പിക്കുന്നത്.
ഹാഥറസിലെ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയുമായി നാലുപേരും പോവുകയായിരുന്നുവെന്നാണ് യു.പി പൊലീസിെൻറ ആരോപണം. കുറ്റപത്രം സമർപ്പിക്കാൻ രണ്ടുദിവസം കൂടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രത്യേക ദൗത്യസേനക്ക് ഏപ്രിൽ മൂന്നുവരെ മഥുരയിലെ വിചാരണ കോടതി സമയം നീട്ടിനൽകിയത്. ഹാഥറസിൽ കൂട്ടമാനഭംഗത്തിനിരയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് കാപ്പനെയും സംഘത്തെയും പൊലീസ് പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.