ന്യൂഡൽഹി: നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷികത്തിൽ സർക്കാർ നടപടിയെ അതിശക്തമായി ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് അസാധുവാക്കൽ സംഘടിത കൊള്ളയായിരുന്നുവെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ വിമർശനത്തോടും ജെയ്റ്റ്ലി രൂക്ഷമായി പ്രതികരിച്ചു.
2ജിയിലും കോമൺവെൽത്ത് ഗെയിംസിലും കൽക്കരിപ്പാടം അഴിമതിയിലും സംഘടിത കൊള്ള നടന്നത് മൻമോഹൻ സിങ്ങിെൻറ കീഴിലാണെന്ന് ജെയ്റ്റ്ലി ആരോപിച്ചു. ന്യൂഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിനെതിരായ സർക്കാർ നീക്കം നൈതികവും അതിനെടുത്ത നടപടികൾ ധാർമികവുമായിരുന്നു. ബി.ജെ.പി വന്നശേഷം സമ്പദ്ഘടനയിൽ ചലനമുണ്ടാക്കേണ്ടത് അനിവാര്യമായിരുന്നു. അതിരുകവിഞ്ഞ പണമൊഴുക്ക് നികുതി വെട്ടിപ്പിന് വഴിവെച്ചിരുന്നു. അതേസമയം, കറൻസി നിരോധനം എല്ലാറ്റിനുമുള്ള പരിഹാരമായിരുന്നില്ല. നികുതി നൽകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയും കുറഞ്ഞ പണമിടപാട് നടത്തിയും ഭീകരതക്കുള്ള ഫണ്ട് പിഴിഞ്ഞെടുത്തും കറൻസി നിരോധനം പുതിയ അജണ്ട സൃഷ്ടിച്ചു.
ഒൗദ്യോഗികവും സുതാര്യവുമായ സമ്പദ്ഘടനയിലേക്കും വലിയ നികുതിപശ്ചാത്തലത്തിലേക്കുമാണ് കറൻസി നിരോധനം രാജ്യത്തെ നയിച്ചതെന്ന് ധനമന്ത്രി തുടർന്നു. ധാർമികതയുടെ കാര്യത്തിൽ കോൺഗ്രസുമായി കാഴ്ചപ്പാടിെൻറ വ്യത്യാസമുണ്ട്. കുടുംബത്തെ സേവിക്കുകയാണ് പ്രതിപക്ഷ പാർട്ടിയുടെ മുൻഗണനയെങ്കിൽ രാഷ്്ട്രത്തെ സേവിക്കുകയാണ് ബി.ജെ.പിയുടെ മുൻഗണന. നോട്ട് അസാധുവാക്കൽ ഇന്ത്യയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചുവെന്ന മൻമോഹെൻറ വിമർശനത്തോട്, 2014നുമുമ്പും ശേഷവുമുള്ള ഇന്ത്യൻ സമ്പദ്ഘടന താരതമ്യം ചെയ്യണമെന്നായിരുന്നു പ്രതികരണം. നയപരമായ വീഴ്ച ബാധിച്ച സമ്പദ്ഘടനയായിരുന്നു മൻമോഹേൻറത്. ഇന്നിപ്പോൾ ഇന്ത്യ എടുത്ത ഘടനാപരമായ പരിഷ്കാരങ്ങളുടെ നേട്ടങ്ങൾ വർണിക്കാൻ അന്താരാഷ്ട്ര ഏജൻസിക്ക് വാക്കുകളിെലന്നെും ജെയ്റ്റ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.