ന്യൂഡൽഹി: ആഗ്രയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ താജ് മഹലിെൻറ പ്രവേശന കവാടത്തിലെ മിനാരങ്ങൾ നിലംപൊത്തി. ബുധനാഴ്ച അർധ രാത്രിക്ക് േശഷമാണ് സംഭവം. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച കാറ്റിൽ താജ്മഹലിെൻറ പ്രേവശന കവാടത്തിലെ 12 അടി ഉയരത്തിലുള്ള ദർവാസ-ഇ-റോസ എന്നറിയപ്പെടുന്ന കൽത്തൂണ് തകർന്നു. ദക്ഷിണ കവാടത്തിലെ മിനാരവും ചെറിയ വെളുത്ത താഴികക്കുടവും കാറ്റിൽ തകർന്നു വീണു.
പ്രദേശത്ത് 40 മിനുേട്ടാളം നീണ്ട ശക്തമായ മഴയും കാറ്റും പ്രധാന കെട്ടിടത്തേയും ബാധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താജ് മഹലിനു സമീപത്തെ പാർക്കിലുള്ള മരത്തിെൻറ ചില്ലകളും മറ്റും ഒടിഞ്ഞു വീണിട്ടുണ്ട്. എന്നാൽ ആളപായങ്ങളൊന്നുമില്ല.
അതേസമയം, ബ്രാജ് മേഖലയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 15 േപർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജോൻപൂരിെല ഷഹ്ഗഞ്ചിൽ പള്ളിയുടെ തൂണ് തകർന്നു വീണു. സംസ്ഥാനത്തൊട്ടാകെ 80 ശതമാനത്തോളം കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. കെടുതി നേരിട്ട ജനങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.