ഓവുചാലിലെറിഞ്ഞ ചോരക്കുഞ്ഞിന്​ രക്ഷകരായി തെരുവുനായ്​ക്കൾ

ചണ്ഡിഗഡ്​: മനുഷ്യ​​െൻറ ക്രൂരതക്ക്​ തെരുവുനായ്​ക്കളുടെ ദയാവായ്​പുകൊണ്ടൊരു പരിഹാരം. പെറ്റമ്മ ഓവുചാലിലെറിഞ ്ഞ ചോരക്കുഞ്ഞിനെ മരണത്തിന്​ വിട്ടുകൊടുക്കാതെ കാത്ത തെരുവുനായ്​ക്കളുടെ കരുണയെ വാഴ്​ത്തിപ്പാടുകയാണ്​ സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ.

Full View
കൈതൽ ടൗണിലെ ഓവുചാലിലാണ്​ പുലർച്ചെ നാലുമണിക്ക്​ പ്ലാസ്​റ്റിക്കിൽ പൊതിഞ്ഞ്​ നവജാത ശിശുവിനെ കൊണ്ടിട്ടത്​. അവിടെയെത്തിയ തെരുവുനായ്​ക്കളുടെ ഒരു കൂട്ടം, നിർത്താതെ കരഞ്ഞ കുഞ്ഞി​െന പൊതിയടക്കം അഴുക്കുചാലിൽനിന്ന്​ വലിച്ച്​ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന്​ അവ ഉച്ചത്തിൽ കുര​ക്കാൻ തുടങ്ങി. നായ്​ക്കളുടെ നിർത്താതെയുള്ള കുര കേട്ട്​ ആളുകൾ ശ്രദ്ധിച്ചപ്പോഴാണ്​ പൊതിയിൽ ചോരക്കുഞ്ഞാണെന്നറിഞ്ഞത്​.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​ പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക്​ മാറ്റി. സ്​ത്രീ കുഞ്ഞിനെ കൊണ്ടിടുന്നതും നായ്​ക്കൾ രക്ഷിക്കുന്നതുമൊക്കെ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്​. 1100 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞി​​െൻറ നില ഗുരുതരമാണെന്ന്​ ഡോക്​ടർമാർ പറഞ്ഞു. കുഞ്ഞിനെ ഓവുചാലിലെറിഞ്ഞ സ്​ത്രീയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഇവർക്കെതിരെ കേസെടുത്തതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - stray-dogs-rescue-baby-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.