അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ

ഹൈദരാബാദ്: അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ. തെലങ്കാനയിലാണ് സംഭവം. അധ്യാപിക ശാരീരികമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ നായിക് എന്ന വിദ്യാർഥി പൊലീസ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷനിലെത്തിയ അനിലിനോട് കാര്യങ്ങൾ അന്വേഷിച്ച വേളയിലാണ് വനിത പൊലീസ് ഇൻസ്പെക്ടർ രമാദേവിയോട് അധ്യാപിക അടിച്ചതായി കുട്ടി പരാതി പറഞ്ഞത്. കാരണം തിരക്കിയപ്പോൾ കൃത്യമായി പാഠഭാഗങ്ങൾ പഠിക്കാത്തതിനാലാണ് ടീച്ചർ അടിച്ചതെന്ന് കുട്ടി പറഞ്ഞു.

മറ്റേതെങ്കിലും കുട്ടികൾക്ക് സമാന അനുഭവമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് മാത്രമാണ് അടി കിട്ടിയതെന്നും കുട്ടി സമ്മതിച്ചു. തെലങ്കാനയിലെ മഹാബുദാബാദ് ജില്ലയിലെ ബയ്യാരം മണ്ഡലിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയാണ് അനിൽ.

ഏഴ് വയസുകാരന്‍റെ പരാതിയിൽ പകച്ചു പോയെങ്കിലും രമാദേവി പിന്നീട് വിദ്യാർഥിയുമായി സ്കൂളിലെത്തുകയും വിഷയം ഒത്തു തീർപ്പാക്കുകയും ചെയ്തു.

Tags:    
News Summary - Student approaches Police Station : Says teacher must be punished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.