അപകടത്തിൽ പെട്ട കാർ

കാർ ഫ്ലൈ ഓവറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു

ഹൈദരാബാദ്: കാർ മേൽപ്പാലത്തിൽ ഇടിച്ച് 19 കാരനായ ബി.ബി.എ വിദ്യാർത്ഥി മരിച്ചു.

ഐ.സി.എഫ്.എ.ഐ സർവകലാശാലയിലെ വിദ്യാർത്ഥിയായ ചരൺ ആണ് മരിച്ചത്.

ബി.എൻ.ആർ ഹിൽസിൽ നിന്ന് മെഹ്ദിപട്ടണത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചരൺ ഓടിച്ച കാർ മർകം ചെരുവിലെ മേൽപ്പാലത്തിൽ ഇടിക്കുകയായിരുന്നു. ചരൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അമിത വേഗമാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

Tags:    
News Summary - Student dies after car crashes into flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.