കോട്ട (രാജസ്ഥാൻ): രാജ്യത്തിന്റെ ‘കോച്ചിങ് ഹബ്’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് എൻട്രൻസ് പരീക്ഷക്ക് തയാറെടുടുപ്പ് നടത്തുന്ന വിദ്യാർഥി തൂങ്ങിമരിച്ചു. ഈ വർഷം ഇതുവരെ 15 വിദ്യാർഥികൾ കോട്ടയിൽ ആത്മഹത്യ ചെയ്തതായാണ് കണക്ക്.
നീറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 21കാരനായ ഉത്തർപ്രദേശിലെ ബർസാന സ്വദേശി പരശുരാമനാണ് കോട്ടയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.
ഏഴു ദിവസം മുമ്പാണ് ഇയാൾ കോട്ടയിലെത്തി കോച്ചിങ് സെന്ററിൽ അഡ്മിഷൻ എടുത്തത്. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥികളുടെ വർധിച്ചു വരുന്ന ആത്മഹത്യയെ തുടർന്ന് അധികൃതർ കൗൺസലിങ്ങും മറ്റും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.