ചെന്നൈ: ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാർഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. കോയമ്പത്തൂരിലെ കലൈ മകൾ ആർട്ട്സ് ആൻറ് സയൻസ് കോളജിലെ ബി.ബി.എ രണ്ടാം വർഷ വിദ്യാർഥി ലോകേശ്വരി (19)യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അപകട സാധ്യതയുള്ളപ്പോൾ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുന്നതെങ്ങനെയെന്ന് കാണിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നിലയുടെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടാൻ പരിശീലകൻ അറുമുഗൻ ആവശ്യപ്പെെട്ടങ്കിലും പെൺകുട്ടി വിസമ്മതിച്ചു. തുടർന്ന് ഇയാൾ പെൺകുട്ടിയെ തള്ളിയിടുകയായിരുന്നു. എന്നാൽ തള്ളലിെൻറ ആഘാതത്തിൽ ഒന്നാംനിലയിൽ തലയിടിച്ച ശേഷം നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ചാടുന്നവരെ പരിക്കേൽക്കാതെ പിടിക്കാൻ താഴെ വലപിടിച്ചിരുന്നുവെങ്കിലും കെട്ടിടത്തിെൻറ അരികിൽ തട്ടി ലോകേശ്വരി വലയിൽ നിന്നും മാറി വീണു. പെൺകുട്ടിയെ പെട്ടന്ന് സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സംഭവത്തിൽ പരിശീലകൻ അറുമുഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.