മംഗലാപുരം: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പ്രതിഷേധം ആളിപ്പടർന്നതിനിടെ കർണാടക തീരദേശ ജില്ലകളിൽ നടത്തുന്ന പോത്ത് ഒാട്ട മത്സരമായ കമ്പള നിരോധിച്ചതിനെതിരെ വിദ്യാർഥികൾ സമരത്തിൽ. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയെ നിരോധിക്കണമെന്നും കമ്പള നടത്താൻ അനുവദിക്കണമെന്നും ആവശ്യെപ്പട്ട് ഹുബ്ലിയിലാണ് പ്രതിഷേധം.
ജെല്ലിക്കെട്ട് വിഷയത്തിൽ സുപ്രീം കോടതി നിലപാടിനെ തുടർന്ന് കമ്പള നടത്തുന്നത് കർണാടക ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. പെറ്റ നൽകിയ ഹരജിയെ തുടർന്നായിരുന്നു നടപടി.
കർണാടകയിലെ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് ജനങ്ങളുടെ വികാരം മാനിച്ച് കമ്പള നടത്താൻ സർക്കാർ ഒാർഡിനൻസ് കൊണ്ടുവരണമെന്ന് ബി.ജെ.പി നേതാവ് ബി.എസ് െയദ്യൂരപ്പ ആവശ്യെപ്പട്ടു.
കമ്പള ഏതൊരു കായിക മത്സരത്തെയും പോെലതന്നെയാണ്. അതിന് നിരോധനമുണ്ടെങ്കിൽ എടുത്തുമാറ്റാൻ തക്കവിധത്തിൽ ഒാർഡിനൻസ് ഇറക്കാർ സർക്കാർ തയാറാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.