ഹൈദരാബാദ്: ഗുഡ്സ് ഓട്ടോയിൽ കാലികളെപ്പോലെ വിദ്യാർഥികളെ െകാണ്ടുപോയ ഡ്രൈവർക്കും സ്കൂൾ അധികൃതർക്കു മെതിരെ കേസ്. വിദ്യാർഥികളെ സുരക്ഷിതമല്ലാത്ത രീതിയിൽ ലോറിയിൽ കയറ്റി സ്കൂളിലെത്തിക്കുകയായിരുന്നു.
ഹൈദരാബാദിൽ മാർച്ച് 12നാണ് സംഭവം. നഗരത്തിലൂടെ കുട്ടികളെ കയറ്റി പോകുന്നത് കണ്ട അഗസ്ത്യ കന്തുവെന്ന മാധ്യമപ്രവർത്തകൻ ചിത്രം പകർത്തി സാമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ചിത്രം വൈറലായതോടെ ഹൈദരാബാദ് ട്രാഫിക് പൊലീസ് സ്കൂൾ ഹെഡ്മാസ്റ്റർക്കും ഡ്രൈവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. അണ്ണ നഗർ ബോവൻപള്ളിയിലെ ഓക്സ്ഫഡ് ഗ്രാമർ സ്കൂളിലെ പ്രധാനാധ്യാപകനെതിരെയാണ് കേസ്. ഈ വാഹനത്തിനെതിരെ അനധികൃത പാർക്കിങ്ങിനും മറ്റുമായി എട്ടോളം കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.