വിശാഖപട്ടണം: വിശാഖപട്ടണത്ത് എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ എൽ.ജിയുടെ ഫാക്ടറിയിൽ നിന്ന് ചോർന്നത് സ്റ്റെറിൻ വാതകമെന്ന് സ്ഥിരീകരണം. വിനയ്ലെബൻസീൻ, എത്തിൻലെബൻസീൻ, സിന്നാമെൻ എന്നീ പേരുകളിലറിയപ്പെടുന്ന സ്റ്റെറിൽ പ്രാഥമികമായി ഒരു സിന്തറ്റിക് കെമിക്കലാണ്. നിറമില്ലാതെ ദ്രാവക രൂപത്തിൽ കാണപ്പെടുന്ന സ്റ്റെറിൻ എളുപ്പത്തിൽ ബാഷ്പീകരിക്കപ്പെടും. പൊതുവെ രൂക്ഷമായ ഗന്ധമില്ലെങ്കിലും മറ്റ് രാസപദാർഥങ്ങളോടൊപ്പം ചേർന്നാൽ ഈ അവസ്ഥ കൈവരിച്ചേക്കാം.
ചില ദ്രാവക പദാർഥങ്ങളിൽ സ്റ്റെറിൻ ലയിക്കുമെങ്കിലും ജലത്തിൽ ലയിക്കില്ല. പ്രതിവർഷം 35 മില്യൺ ടൺ സ്റ്റെറിൻ ആഗോളതലത്തിൽ ഉൽപാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. റബ്ബർ, പ്ലാസ്റ്റിക്, ഇൻസുലേഷൻ, ഫൈബർഗ്ലാസ്, പൈപ്പ്, ഓട്ടോമൊബൈൽ ഘടകങ്ങൾ, ഭക്ഷണ കണ്ടൈനറുകൾ എന്നിവയുടെ നിർമ്മാണത്തിനാണ് സ്റ്റൈറിൻ ഉപയോഗിക്കുന്നത്.
സ്റ്റെറിൻ മനുഷ്യശരീരത്തിലെത്തിയാൽ കണ്ണെരിച്ചലാണ് പ്രാഥമികമായ ലക്ഷണം. കിഡ്നി, ശ്വാസകോശം എന്നിവയെ ബാധിച്ച് സ്ഥിതി ഗുരുതരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.