ന്യൂഡൽഹി: ആസ്തിയിൽ ദ്രുതഗതിയിലുണ്ടായ വളർച്ചയുമായി ബന്ധപ്പെട്ട് ഏഴു ലോക്സഭ എം.പിമാർക്കും 98 എം.എൽ.എമാർക്കുമെതിരെ അന്വേഷണം നടത്തിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) സുപ്രീംകോടതിയെ അറിയിച്ചു.
ഇവരുടെ പേരുകൾ ഇൗമാസം 19ന് മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കും. ഇൗ ജനപ്രതിനിധികളുടെ സ്വത്തിൽ അഭൂതപൂർവമായ വളർച്ചയുണ്ടായതായി ആദായ നികുതി വകുപ്പിെൻറ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു പ്രത്യക്ഷ നികുതി ബോർഡിെൻറ അന്വേഷണം.
26 ലോക്സഭ എം.പിമാർ, 11 രാജ്യസഭ എം.പിമാർ, 257 എം.എൽ.എമാർ എന്നിവരുടെ സ്വത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ വൻവർധനയുണ്ടായതായി ലഖ്നോ ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘ലോക് പ്രഹരി’ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിെൻറ അടിസ്ഥാനത്തിലായിരുന്നു സംഘടനയുടെ അന്വേഷണം.
അഞ്ചു വർഷത്തിനുള്ളിൽ ഇൗ ജനപ്രതിനിധികളുടെ സ്വത്ത് 500 ശതമാനത്തിലേറെയാണ് വർധിച്ചത്. ഇവരെ കൂടാതെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഒമ്പത് ലോക്സഭ എം.പിമാർക്കും 11 രാജ്യസഭ എം.പിമാർക്കും 42 എം.എൽ.എമാർക്കുമെതിരെ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് ജെ. ചെലമേശ്വറിെൻറ നേതൃത്വത്തിലുള്ള സുപ്രീംകോടതി െബഞ്ച് ഇതുസംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.