ന്യൂഡ്യൽഹി: ഏഴ് ലോക് സഭാ എം.പിമാരുടെയും 98 എം.എൽ.എമാരുടെയും സ്വത്തിൽ വരവിൽ കവിഞ്ഞ വർധനയുണ്ടായിട്ടുണ്ടെന്നും അതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രത്യക്ഷ നികുതി കേന്ദ്ര ബോർഡ് സുപ്രീം കോടതിയിൽ അറിയിച്ചു.
ചൊവ്വാഴ്ച സീൽ വെച്ച കവറിൽ ഇവരുടെ പേരു വിവരങ്ങൾ ഹാജരാക്കാമെന്ന് നികുതി ബോർഡ് അറിയിച്ചു. ആദായ നികുതി വകുപ്പ് ഇവർക്കെതിരെ പ്രാഥമികാന്വേഷണം നടത്തിയിട്ടുണ്ട്. എം.പിമാരുടെ സ്വത്തിൽ വൻ വർധനയും എം.എൽ.എമാരുടെതിൽ ഗണ്യമായ വർധനയും ഉണ്ടായതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
കൂടാത, മറ്റ് ഒമ്പത് ലോക് സഭാ എം.പിമാരുടെയും 11 രാജ്യ സഭാ എം.പിമാരുടെയും 42 എം.എൽ.എമാരുടെയും സ്വത്തുക്കൾ കണക്കാക്കിക്കൊണ്ടിരിക്കുകയാെണന്നും പ്രത്യക്ഷ നികുതി ബോർഡ് കോടതിയെ അറിയിച്ചു.
ലക്നോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ലോക് പ്രഹരിയുടെ ആരോപണത്തെ തുടർന്നാണ് അേന്വഷണം നടത്തിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം നൽകിയ കണക്കുകളനുസരിച്ച് 26 ലോക് സഭ എം.പിമാർക്കും 11 രാജ്യസഭാ എം.പിമാർക്കും 257 എം.എൽ.എ മാർക്കും വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നായിരുന്നു ലോക് പ്രഹരിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.