ന്യൂഡൽഹി: യു.പി.എ സർക്കാറിനോടും നോട്ട് പിൻവലിക്കാൻ ശിപാർശ ചെയ്തിരുന്നുവെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിെൻറ വെളിപ്പെടുത്തൽ. 2009ലാണ് നോട്ട് പിൻവലിക്കൽ നടപ്പിലാക്കാൻ യു.പി.എ സർക്കാറിന് ശിപാർശ നൽകിയത്. അന്ന് താൻ ദേശീയ സുരക്ഷ ഉപദേശക സമിതിയിൽ അംഗമായിരുന്നുവെന്നും രാജീവ് കുമാർ പറഞ്ഞു. വാർത്ത എജൻസിയായ എ.എൻ.െഎക്ക് നൽകിയ അഭിമുഖത്തിലാണ് രാജീവ് കുമാറിെൻറ വെളിപ്പെടുത്തൽ.
നോട്ട് പിൻവലിക്കൽ അഴിമതിക്കെതിരായ വലിയൊരു നീക്കമായിരിക്കുമെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നു. ഇതാണ് കഴിഞ്ഞ വർഷം മോദി സർക്കാർ നടപ്പിലാക്കിയ തീരുമാനത്തെ പിന്തുണക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തെയും അഴിമതിയെയും ഇല്ലാതാക്കുക എന്നതാണ് നോട്ട് പിൻവലിക്കലിെൻറ പ്രധാന ലക്ഷ്യങ്ങൾ. അത് ഒരു പരിധി വരെ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിെൻറ പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് നീതി ആയോഗ് വൈസ് ചെയർമാെൻറ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.