കർണാൽ: ശരീരസൗന്ദര്യംകൊണ്ടും വലുപ്പംകൊണ്ടും ആരാധക മനസ് കീഴടക്കിയ സുൽത്താൻ എന്ന പോത്ത് ചത്തു. ഹരിയാനയിലെ ഭീമൻ പോത്ത് സുൽത്താൻ ജോട്ടെയാണ് ചത്തത്. ഹൃദയാഘാതമാണ് സുൽത്താെൻറ ജീവനെടുത്തതെന്നാണ് ഉടമ പറയുന്നത്. ജീവിതത്തിലെ ചിട്ടകളും പ്രത്യേക ഭക്ഷണക്രമങ്ങളും കൊണ്ട് ഇന്ത്യയിലാകമാനം പ്രശസ്തനായിരുന്നു സുൽത്താൻ. നെയ്യ് അടക്കം കഴിച്ചിരുന്ന സുൽത്താന് വൈകുന്നേരം മദ്യം കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാലെയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പോത്താണിത്. 21 കോടിയോളം രൂപ വില പറഞ്ഞ സുൽത്താനെ വിൽക്കാൻ ഉടമസ്ഥൻ നരേഷ് ബെനിവാൾ തയ്യാറായിരുന്നില്ല.
1200 കിലോ തൂക്കമുണ്ടായിരുന്ന ഭീമൻ പോത്തായിരുന്നു സുൽത്താൻ. ആറടി നീളമുണ്ടായിരുന്നു. ദിവസവും 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഇവൻ അകത്താക്കിയിരുന്നത്. ഇതിന് പുറമേ പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലും ആഹാരമാക്കിയിരുന്നു. വൈകുന്നേരങ്ങളിൽ വീര്യം കുറഞ്ഞ മദ്യം കുടിക്കുന്നതും സുൽത്താെൻറ സവിശേഷതയായിരുന്നു.
2013-ൽ ജജ്ജാർ, കർണാൽ, ഹിസാർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച അഖിലേന്ത്യ അനിമൽ ബ്യൂട്ടി മത്സരത്തിലെ ജേതാവുമായിരുന്നു. രാജസ്ഥാനിലെ പുഷ്കർ കന്നുകാലി മേളയിലാണ് സുൽത്താണ് 21 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചത്. പ്രശസ്തി രാജ്യവ്യാപകമായതോടെ പോത്തിെൻറ ബീജത്തിനായുള്ള ആവശ്യവും വർധിച്ചു. ഓരോ വർഷവും ഇൗ പോത്ത് ഏകദേശം ഒരു കോടി രൂപയുടെ വരുമാനം ഉടമയ്ക്ക് ഉണ്ടാക്കി കൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.