ഹരീഷ് പൂഞ്ച എം.എൽ.എയുൾപ്പെടെ 65 ബി.ജെ.പി നേതാക്കൾക്ക് സമൻസ്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി മണ്ഡലം ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച, യുവമോർച്ച ബെൽത്തങ്ങാടി താലൂക്ക് പ്രസിഡന്റ് ശശിരാജ് ഷെട്ടി എന്നിവരടക്കം 65 ബി.ജെ.പി നേതാക്കൾക്ക് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടെ സമൻസ്. എല്ലാവരും അടുത്ത മാസം 10ന് ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാകണം.

കഴിഞ്ഞ മേയിൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കേസിൽ 28 പേർക്കും അടുത്ത ദിവസം താലൂക്ക് ഓഫിസ് പരിസരത്ത് അനുമതി ഇല്ലാതെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പൊലീസിനെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ 37 പേർക്കും എതിരെയാണ് സമൻസ്. രണ്ട് കേസുകളിലും എം.എൽ.എ പ്രതിയാണ്.

അറസ്റ്റിലായ അനധികൃത ക്വാറി നടത്തിപ്പുകാരൻ യുവമോർച്ച നേതാവ് ശശിരാജ് ഷെട്ടിയെ വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു എം.എൽ.എയുടെ നേതൃത്വത്തിൽ അർധരാത്രി ഒരു മണിവരെ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. പിറ്റേന്ന് പൊലീസ് ഉദ്യോഗസ്ഥരെ തെരുവിൽ അധിക്ഷേപിക്കുകയും ചെയ്തു.

Tags:    
News Summary - Summons 65 BJP leaders including Harish Pooncha MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.