മുംബൈ: കമൽനയൻ ബജാജ് ഹാൾ ആൻഡ് ആർട്ട് ഗാലറിയുടെ ഡയറക്ടറും പ്രമുഖ വ്യവസായി രാഹുൽ ബജാജിൻ്റെ മകളുമായ സുനൈന കെജ്‌രിവാൾ (53) അന്തരിച്ചു. കാൻസർ ബാധിച്ച് നീണ്ട നാളത്തെ പോരാട്ടത്തിന് ശേഷം ഒക്‌ടോബർ അഞ്ചിന് മുംബൈയിലായിരുന്നു സുനൈനയുടെ മരണം.
മനീഷ് കെജ്‌രിവാളിനെ വിവാഹം കഴിച്ച സുനൈന കേദാര ക്യാപിറ്റലിൻ്റെ സ്ഥാപകയും മാനേജിംഗ് പാർട്ണറും കൂടിയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി അവർ കാൻസറുമായി പോരാടുകയായിരുന്നു. കല, നാടകം, യാത്രകൾ എന്നിവയിൽ താൽപ്പര്യമുള്ള സുനൈന പുണെയിലെ എസ്.എൻ.ഡി.ടി കോളേജിൽ നിന്ന് ടെക്‌സ്റ്റൈൽസിൽ സ്പെഷലൈസ് ചെയ്തു. കൂടാതെ, മുംബൈയിലെ സോഫിയ കോളേജിൽ നിന്ന് സിൽക്ക് സ്‌ക്രീൻ പ്രിൻ്റിംഗ് കോഴ്‌സും ചെയ്തു. കലകളിലുള്ള അവരുടെ താൽപ്പര്യം മുംബൈയിലെ ഭൗ ദാജി ലാഡ് മ്യൂസിയത്തിൽ നിന്ന് ‘ദി ഹിസ്റ്ററി ഓഫ് ഇന്ത്യൻ ആർട്ട് - മോഡേൺ ആൻഡ് കണ്ടംപററി, ക്യൂറേറ്റോറിയൽ സ്റ്റഡീസ്’ എന്ന വിഷയത്തിൽ അവർ ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കി.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലകളിലും അവർ സജീവമായിരുന്നു. കമൽ നയൻ ബജാജ് ഹാളിൻ്റെയും ആർട്ട് ഗാലറിയുടെയും ഡയറക്ടർ എന്ന നിലയിൽ, ബോംബെയിൽ കലാരംഗം സമ്പന്നമാക്കുന്നതിൽ അവർ വളരെയധികം സംഭാവന നൽകി. ഭർത്താവ് മനീഷിനൊപ്പം അവർ കേദാര കാപിറ്റൽ സ്ഥാപിച്ചു. ദമ്പതികൾക്ക് ആര്യമാൻ, നിർവാൻ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.